തു​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് സൗ​ക​ര്യം ഒരുക്കി
Monday, October 19, 2020 11:57 PM IST
ക​രു​വാ​ര​കു​ണ്ട്: തു​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് സൗ​ക​ര്യം യാ​ഥാ​ർ​ഥ്യ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ന്നൂ​റി​ൽ പ​രം രോ​ഗി​ക​ളാ​ണ് പ്ര​തി​ദി​നം ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​തു​വ​രെ രോ​ഗി​ക​ൾ ആ​ശ​യി​ച്ചി​രു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ലാ​ബ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. രോ​ഗി​ക​ൾ​ക്കു ആ​ശ്വാ​സ​മേ​കു​ന്ന ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ തു​വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സൗ​ക​ര്യ​ങ്ങ​ൾ അ​തി​ന്‍റെ പൂ​ർ​ണ​തോ​തി​ലെ​ത്തി.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ദ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​വൂ​ർ വ​നി​ത സ​ഹ​ക​ര​ണ സം​ഘം ത്തി​ന്‍റെ വ​ക​യാ​യു​ള്ള പ്രൊ​ജ​ക്ട​റി​ന്‍റെ കൈ​മാ​റ്റ​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​സു​ചി​ത്ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഒ.​വി.​ബാ​പ്പു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ എം.​അ​ബ്ദു​ൾ അ​സീ​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​ഗോ​പി, ടി.​പി.​ശി​ഹാ​ബു​ദീ​ൻ, പി.​അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.