എം.​എം.​ഹ​സ​ൻ സി​ദ്ദിഖ് കാ​പ്പ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Sunday, October 18, 2020 11:07 PM IST
വേ​ങ്ങ​ര: യു​പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സെ​ക്ര​ട്ട​റി സി​ദ്ദിഖ് കാ​പ്പ​ന്‍റെ വേ​ങ്ങ​ര​യി​ലെ കു​ടും​ബ​വീ​ട് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ സ​ന്ദ​ർ​ശി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സി​ക്ര​ട്ട​റി വി.​എ.​ക​രീം, സെ​ക്ര​ട്ട​റി കെ.​പി.​അ​ബ്ദു​ൾ മ​ജീ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി.​അ​ജ​യ് മോ​ഹ​ൻ, പി.​എ.​ചെ​റീ​ത്, കെ​പി​എ​സ്ടി​യുസം​സ്ഥാ​ന​സെക്ര​ട്ട​റി മ​ജീ​ദ് കാ​ന്പ്ര​ൻ, എ.​കെ.​എ.​ന​സീ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​സ​തി സ​ന്ദ​ർ​ശി​ച്ചു. സി​ദ്ദിഖ് കാ​പ്പ​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യാ​ണെ​ന്നും മോ​ച​ന​ത്തി​ന് കോ​ണ്‍​ഗ്ര​സ് ഇ​ട​പെ​ടു​മെ​ന്നും എം.​എം.​ഹ​സ​ൻ പ​റ​ഞ്ഞു.