മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു
Sunday, October 18, 2020 11:07 PM IST
നി​ല​ന്പൂ​ർ: കേ​ര​ള പ്രൈ​വ​റ്റ് എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്എം​എ) നി​ല​ന്പൂ​ർ സ​ബ്ജി​ല്ല ത​ല പ്ര​വ​ർ​ത്ത​ക യോ​ഗം ചേ​ർ​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​സ്എ​സ്എ​ൽ​സി. വി​ജ​യി​ക​ൾ​ക്ക് അ​താ​തു പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​രി​പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ബ് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റം​ല​ത്ത് പു​തി​യ​റ, ഡോ.​കേ​ശ​വ​ദാ​സ് മു​ത​ലാ​യ​വ​ർ സം​സാ​രി​ച്ചു.

പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: പൂ​പ്പ​ലം വാ​ഴ​യി​ൽ കോ​ള​നി​യി​ൽ പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. വ​ട​ക്കും​വാ​തു​ക്ക​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട​ത്.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ.​ര​വി അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്രം കാ​ളി​കാ​വ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ വ്യ​ക്ത​ത​ക്കു​റ​വി​നാ​ൽ കൃ​ത്യ​മാ​യ നി​ഗ​മ​ന​ത്തി​ൽ എ​ത്താ​നാ​യി​ട്ടി​ല്ല. ര​ണ്ടു​വ​ർ​ഷം മു​ൻ​പ് സ​മീ​പ​പ്ര​ദേ​ശ​മാ​യ മു​ള്ള്യാ​കു​ർ​ശി​യി​ൽ നി​ന്നും പു​ലി​യെ കെ​ണി​വെ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു.