നി​ല​ന്പൂ​രി​ൽ ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, October 18, 2020 11:06 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പാ​ത്തി​പ്പാ​റ​യി​ൽ ച​ല​ച്ചി​ത്ര ശി​ൽ​പ്പ​ശാ​ല ന​ട​ത്തി. സി​നി​മ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ത്തി​പ്പാ​റ ഐ​ല​ൻ​ഡ് ഹോം​സ് വി​ല്ലാ കോ​ള​നി​യി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. സി​നി​മാ, നാ​ട​ക ന​ടി നി​ല​ന്പൂ​ർ ആ​യി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ന​ട​ൻ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലീം ഫെ​സ്റ്റി​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
സ്ത്രീ​ക​ൾ അ​ടി​മ​ക​ൾ അ​ല്ല ഉ​ട​മ​ക​ളാ​ണെ​ന്നും സ്ത്രീ​ക​ൾ​ക്ക് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങാ​ൻ അ​നു​മ​തി ഇ​ല്ലാ​തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മു​സ്ലീം സ​മു​ദാ​യ​ത്തി​ൽ നി​ന്ന് നാ​ട​ക​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​തെ​ന്നും പ​രി​പാ​ടി ഉ​ദ​ഘ്ാ​ട​നം ചെ​യ്ത നി​ല​ന്പൂ​ർ ആ​യി​ഷ പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ സി​നി​മ ശി​ൽ​പ സം​ഘ​ടി​പ്പി​ക്കാ​ൻ ത​യാ​റാ​യ ര​വീ​ന്ദ്ര​നെ നി​ല​ന്പൂ​ർ ആ​യി​ഷ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സി​നി​മ അ​ഭി​ന​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഈ ​ശി​ൽ​പ​ശാ​ല ഒ​രു അ​വ​സ​ര​മാ​ണെ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ര​വീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​ന്പൂ​രി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സൗ​ഹൃ​ദം ജീ​വി​ത​ത്തി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി എ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​മ്മ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ നി​ല​ന്പൂ​ർ ആ​യി​ഷ​യെ ച​ട​ങ്ങി​ൽ ര​വീ​ന്ദ്ര​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ന​ൻ​മ​യു​ള്ള കു​റെ മ​നു​ഷ്യ​രു​ടെ കേ​ന്ദ്ര​മാ​ണ് നി​ല​ന്പൂ​ർ. ഇ​ത് നി​ല​ന്പൂ​രി​ന് മാ​ത്ര​മാ​യു​ള്ള വ​ലി​യ ഒ​രു സം​സ്കാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സു​രേ​ഷ് പാ​ത്തി​പ്പാ​റ, സ്വാ​ലി​ഹ് ക​ല്ല​ട, കൃ​ഷ്ണ എ​സ്.​കു​മാ​ർ, ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ സാം​സ്കാ​രി​ക സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സം​സാ​രി​ച്ചു.
ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് സി​ഇ​ഒ ആ​യ ര​വീ​ന്ദ്ര​ൻ നി​ല​ന്പൂ​രി​ലെ കു​ട്ടി​ക​ൾ​ക്കും യു​വ​തി യു​വാ​ക്ക​ൾ​ക്കും വേ​ണ്ടി​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.