ചേ​ളാ​രി​യി​ൽ കൊ​പ്ര സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം
Sunday, October 18, 2020 11:06 PM IST
തേ​ഞ്ഞി​പ്പ​ല: താ​ഴെ​ചേ​ളാ​രി​യി​ലെ കൊ​പ്ര സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ വ​ൻ​തീ​പി​ടിത്തം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. രാ​ത്രി​കാ​ല​മാ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഫ​യ​ർ സ്റ്റേ​ഷ​നി​ലെ വി.​കെ.​ബി​ജു, സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​ശി​ഹാ​ബു​ദ്ദീ​ൻ.​സി.​ദി​നേ​ശ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ഞ്ച​ന്ത​യി​ൽ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.
മീ​ഞ്ച​ന്ത യൂ​ണി​റ്റി​ൽ നി​ന്ന് എ​ത്തി​യ മൂ​ന്ന് ഫ​യ​ർ യൂ​ണി​റ്റു​ക​ൾ​ക്ക് പു​റ​മെ, മ​ല​പ്പു​റം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ ഓ​ഫീ​സ​ർ അ​യ്യൂ​ബ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
സി​വി​ൽ ഡി​ഫെ​ൻ​സ് അം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ വി.​ടി(​ബാ​വ ചേ​ളാ​രി), ഷാ​ന​വാ​സ് പൊ​ന്ന​ച്ച​ൻ, മു​ഹ​മ്മ​ദ് ബാ​വ ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​രും തീ​യ​ണ​ക്കാ​ൻ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ടീ​മി​നൊ​പ്പം പ​ങ്കെ​ടു​ത്തു.
അ​ഗ്നി​ബാ​ധ ഇ​ന്ന​ലെ പു​ല​ർ​ച്ചെ നലരയോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
ജി​ല്ല​യി​ൽ ഏ​റ്റ​വും അ​പ​ക​ട​ഭീ​തി​യു​ള്ള ഐ​ഒ​സി സ്ഥി​തി ചെ​യ്യു​ന്ന തേ​ഞ്ഞി​പ്പ​ലം ചേ​ളാ​രി പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യി ഒ​രു ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ വ​ള​രെ കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.
കോ​ഹി​നൂ​ർ പാ​ണ​ന്പ്ര ഭാ​ഗ​ത്ത് ഹൈ​വേ​ക്ക​രി​കി​ലു​ള്ള പു​റ​ന്പോ​ക്ക് സ്ഥ​ല​മോ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് നാ​ട്ടു​കാ​ര​ട​ക്കം വി​ട്ടു​കൊ​ടു​ത്ത സ്ഥ​ല​ത്തി​ൽ ഏ​തെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്തോ അ​ത​ല്ലെ​ങ്കി​ൽ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി​യോ ഫ​യ​ർ സ്റ്റേ​ഷ​ൻ തു​ട​ങ്ങാ​ൻ ഭ​ര​ണ​ത​ല​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.