വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Wednesday, September 30, 2020 10:26 PM IST
എ​ട​ക്ക​ര: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​റ​നാ​ടം​പാ​ട​ത്തെ പാ​വു​ക്കാ​ട​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഷ​ഹി​ൻ​ഷാ(18) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ചു​രു​ളി​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു​കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി കു​ള​ത്തി​ൽ നി​ന്നു ക​യ​റ്റി യു​വാ​വി​നെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു പ്ല​സ് ടു ​പാ​സാ​യി ഉ​പ​രി​പ​ഠ​ന​ത്തി​ന് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഷ​ഹി​ൻ​ഷാ. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ക​ബ​റ​ട​ക്കം ഇ​ന്നു പ​ള​ളി​പ്പ​ടി ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. സു​ശീ​റ​ത്താ​ണ് മാ​താ​വ്. സ​ഹോ​ദ​രി​മാ​ർ: ഷാ​നു, ഷെ​മി​ന.