ചേ​രി​പ്പ​ലം അങ്കണ​വാ​ടി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, September 30, 2020 12:03 AM IST
കാ​ളി​കാ​വ്: ചേ​രി​പ്പ​ലം അങ്ക ണവാ​ടി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ​രേ​ത​നാ​യ കോ​ട്ട​യി​ൽ മു​ഹ​മ്മ​ദ് എ​ന്ന​യാ​ൾ സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്താ​ണ് അങ്കണ​വാ​ടി നി​ർ​മി​ച്ച​ത്.
ജീ​ർ​ണി​ച്ച​തും ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തു​മാ​യ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​ക്കാ​ണ് അങ്കണ​വാ​ടി ഇ​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​യി വാ​ർ​ഡ് മെ​ന്പ​ർ പി.​ചാ​ത്തു​ക്കു​ട്ടി​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് അം​ഗ​ന​വാ​ടി​ക്ക് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​ത്. മു​പ്പ​തോ​ളം കു​ട്ടി​ക​ളാ​ണ് അങ്കണവാ​ടി​യി​ൽ പ​ഠി​ക്കു​ന്ന​ത്.
കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​എ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വാ​ർ​ഡ് അംഗം പി.​ചാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​സ​ന്ധ്യ, ബി​ഡി​ഒ പി.​കേ​ശ​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നൂ​പ് മോ​ഹ​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ കെ.​സ​ഫി​യ, അം​ഗ​ന​വാ​ടി ടീ​ച്ച​ർ യു. ​ന​ളി​നി, തൊ​ഴി​ലു​റ​പ്പ് എ​ഞ്ചി​നീ​യ​ർ​മാ​രാ​യ എ.​ഇ​സ്ഹാ​ക്ക്, എ.​ഷ​റ​ഫ​ലി, റി​യാ​സ് പാ​ലോ​ളി, എ​ൻ.​സ​വാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.