ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 30, 2020 12:03 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ മൂ​ച്ചി​പ്പ​ര​ത എ​സ്ടി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ 6,85,000 രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് 25 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന എ​സ്ടി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി.​റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി.​മ​ജീ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​സൈ​റാ​ബാ​നു, പ​ഞ്ചാ​യ​ത്തം​ഗം ടി.​അ​നീ​ഷ്, ഷൈ​ലാ രാ​ജ​ൻ, ടി.​ജാ​സ്മി​ൻ, ശാ​ന്ത​കു​മാ​രി, വ​ത്സ​ല സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വീ​ക​ര​ണ പ​രി​പാ​ടി മാ​റ്റി​വ​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ടു​ത്ത​മാ​സം ഒ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​ട​ണ്‍ ട​വ​റി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പങ്കെടു​ക്കേ​ണ്ട കെ​പി​സി​സി.
ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​ത് മൂ​ല​വും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​വും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചു.
തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.