തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ മം​ഗ​ല്യ പൂ​ജ ആ​രം​ഭി​ക്കും
Wednesday, September 30, 2020 12:03 AM IST
അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മം​ഗ​ല്യ പൂ​ജ​യ​ട​ക്കം എ​ല്ലാ പൂ​ജ​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും പ്ര​സാ​ദ വി​ത​ര​ണ​വും ഒ​ക്ടോ​ബ​ർ ഒ​ന്നാം തി​യ​തി മു​ത​ൽ ആ​രം​ഭി​ക്കും.
പ​ത്ത് വ​യ​സി​നു താ​ഴെ​യും 65 വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​ല്ല. ചോ​റൂ​ണ്, അ​ന്ന​ദാ​നം, എ​ഴു​ത്തി​നി​രു​ത്ത​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഭ​ക്ത​ർ​ക്കു​ള്ള പ്ര​വേ​ശ​നം തെ​ക്കേ ന​ട​യി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും ദേ​വ​സ്വം എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.