ചോ​ക്കാ​ട്ട് സ്നേ​ഹ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Wednesday, September 30, 2020 12:03 AM IST
കാ​ളി​കാ​വ്: അ​കാ​ല​ത്തി​ൽ നി​ര്യാ​ത​നാ​യ ചോ​ക്കാ​ട് വാ​ള​ക്കു​ള​ത്തെ ടി.​എം​എ​സ്.​ഫി​റോ​സി​ന്‍റെ കു​ടും​ബ​ത്തി​നു വേ​ണ്ടി കോ​ണ്‍​ഗ്ര​സ് നി​ർ​മി​ക്കു​ന്ന സ്നേ​ഹ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ചി​ല​വി​ട്ട​ത്.
ഫി​റോ​സി​ന്‍റെ വേ​ർ​പാ​ടോ​ടെ അ​നാ​ഥ​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.
വീ​ട് നി​ർ​മാ​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി​യ​ത് മ​ന​യി​ൽ ഉ​മ്മാ​ച്ചു​കു​ട്ടി​യാ​ണ്.​വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മ്മം എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ 2018 ഡി​സം​ബ​ർ 24ന് ​ന​ട​ത്തി​യി​രു​ന്നു.
ര​ണ്ട് പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​യും മ​റി​ക​ട​ന്ന് വീ​ട് വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​താ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.