പെ​രി​ന്ത​ൽ​മ​ണ്ണ മാ​തൃ​ശി​ശു ബ്ലോ​ക്ക് കോ​വി​ഡ് പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​ക്കു​ന്നു
Wednesday, September 30, 2020 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​വും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യ മാ​തൃ​ശി​ശു ബ്ലോ​ക്ക് കോ​വി​ഡ് പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​ക്കു​ന്നു. ആ​ശു​പ​ത്രി​യു​ടെ പ്ര​സ​വ​വാ​ർ​ഡ് റോ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള പ​ഴ​യ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി. മാ​തൃ​ശി​ശു കേ​ന്ദ്ര​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ചൊ​വ്വാ​ഴ്ച ഇ​വി​ടേ​ക്ക് മാ​റ്റി. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​തൃ​ശി​ശു ബ്ലോ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​സ്.​ശ്രീ​വി​ഷ്ണു പ​റ​ഞ്ഞു. ജി​ല്ലാ കോ​വി​ഡ് സെ​ൽ നി​ർ​ദേ​ശി​ക്കു​ന്ന രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക.
പെ​രി​ന്ത​ൽ​മ​ണ്ണ ആ​ശു​പ​ത്രി കോ​വി​ഡ് പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ൻ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പ​ഴ​യ പ്ര​സ​വ​വാ​ർ​ഡ് സ​ജ്ജ​മാ​ക്കി അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ലു​ള്ള അ​ഞ്ചു​പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.
കോ​വി​ഡ് ബാ​ധി​ത​രാ​യ ഗ​ർ​ഭി​ണി​ക​ളെ മാ​ത്രം പ്ര​വേ​ശി​പ്പി​ക്കു​ന്ന​താ​ണോ​യെ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. മാ​തൃ​ശി​ശു ബ്ലോ​ക്കി​ൽ 5060 രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​വും. കോ​വി​ഡ് പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​ക്കു​ന്പോ​ൾ നാ​ൽ​പ​തോ​ളം ന​ഴ്സി​ങ് ജീ​വ​ന​ക്കാ​രെ​യും പ​ന്ത്ര​ണ്ടോ​ളം ഡോ​ക്ട​ർ​മാ​രെ​യും വേ​ണ്ടി​വ​രും. ഇ​തി​ലേ​ക്കാ​യി മു​ൻ​പ് താ​ത്ക്കാ​ലി​ക സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​വ​രെ​യും കോ​വി​ഡ് ആ​ശു​പ​ത്രി സേ​വ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​വ​രെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.