കാ​ട്ടു​പ​ന്നി കൃ​ഷി നാ​ശം വ​രു​ത്തു​ന്നു; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ
Wednesday, September 30, 2020 12:03 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ടി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.
വ​ന​പ്ര​ദേ​ശ​ത്തു നി​ന്നും ഇ​രു​പ​ത് കി​ലോ​മീ​റ്റ​റു​ക​ളി​ല​ധി​കം വ​രെ ദൂ​ര​ത്തെ​ത്തി​യാ​ണ് ഇ​വ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത്. ക​പ്പ, ചേ​ന്പ് തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യി​രു​ന്നു നേ​ര​ത്തേ ഇ​വ​യു​ടെ ഇ​ഷ്ട ഭ​ക്ഷ​ണം. എ​ന്നാ​ൽ അ​ടു​ത്ത​യി​ടെ ചേ​ന​യും ഇ​വ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ചേ​ന്പു​കൃ​ഷി നി​ർ​ത്തി ചേ​ന കൃ​ഷി ന​ട​ത്തി​യ​വ​രും ഇ​തോ​ടെ നി​രാ​ശ​രാ​ണ്.ഒ​രു കൂ​ട്ടം പ​ന്നി​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ൽ നി​മി​ഷ നേ​രം കൊ​ണ്ട് ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ക​പ്പ കൃ​ഷി​യ​ട​ക്കം നാ​ശം വ​രു​ത്തു​ന്ന​താ​യും രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് കാ​വ​ലി​രു​ന്നാ​ണ് കൃ​ഷി​യെ പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ മ​ല​യോ​ര​ത്ത് പെ​യ്യു​ന്ന ക​ന​ത്ത ഇ​തി​ന് ത​ട​സ​മാ​കു​ന്ന​താ​യും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ ക​ർ​ഷ​ക​ദി​ന​ത്തി​ൽ ക​ക്ക​റ​യി​ലെ വീ​ട്ടു​മു​റ്റ​ത്തെ കു​ഴി​യി​ൽ വീ​ണ​ത് 22 കാ​ട്ടു​പ​ന്നി കു​ഞ്ഞു​ങ്ങ​ളാ​ണ്.