മ​ഞ്ചേ​രി മെ​ഡി. കോ​ള​ജ് സൂ​പ്ര​ണ്ടി​നും പ്രി​ന്‍​സി​പ്പ​ലി​നും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
Tuesday, September 29, 2020 12:04 AM IST
മല​പ്പു​റം: കൊ​ണ്ടോ​ട്ടി കി​ഴി​ശേ​രി സ്വ​ദേ​ശി​യാ​യ പൂ​ർ​ണ ഗ​ര്‍​ഭി​ണി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നും പ്രി​ന്‍​സി​പ്പ​ലി​നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി.
നോ​ട്ടീ​സ് ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ല്‍​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി പോ​കേ​ണ്ടി വ​രി​ക​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ഉ​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കു​ന്നു​ണ്ട്.
രോ​ഗി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ള​ള മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ പാ​ലി​ക്കേ​ണ്ട സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും വി​ല​യി​രു​ത്തി​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ചി​കി​ത്സ നി​ഷേ​ധി​ച്ച സം​ഭ​വം ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​വ​മ​തി​പ്പു​ള​വാ​ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍​ത്ഥ​മാ​യി ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം കെ​ടു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.