സം​വ​ര​ണ വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, September 29, 2020 12:04 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളി​ൽ ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ശാ​ന്തി​ഗ്രാം, ത​ന്പു​രാ​ട്ടി​ക്ക​ല്ല്, പോ​ത്തു​ക​ല്ല്, മു​തു​കു​ളം, കോ​ടാ​ലി​പ്പൊ​യി​ൽ, ആ​ന​ക്ക​ല്ല്, വെ​ള്ളി​മു​റ്റം, പൂ​ള​പ്പാ​ടം, പ​ന​ങ്ക​യം എ​ന്നി​വ​യാ​ണ് പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. മു​ണ്ടേ​രി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും പാ​താ​ർ പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന വാ​ർ​ഡു​ക​ളാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു​ള്ള​ത്.
ചു​ങ്ക​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കോ​ട്ടു​മ​ണ്ണ വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും മു​ണ്ട​പ്പാ​ടം വാ​ർ​ഡ് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നു​മാ​ണ് സം​വ​ര​ണം. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ എ​രു​മ​മു​ണ്ട, ന​ല്ലം​ത​ണ്ണി, പു​ലി​മു​ണ്ട, കോ​ട്ടേ​പ്പാ​ടം, പ​ള്ളി​ക്കു​ത്ത്, കാ​ട്ടി​ച്ചി​റ, വെ​ള്ളാ​രം​കു​ന്ന്, കൈ​പ്പി​നി എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു​ള്ള​ത്.
20-ൽ ​അ​വ​ശേ​ഷി​ക്കു​ന്ന​വ സ്ത്രീ​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത​താ​ണ്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ൽ മൈ​ലാ​ടി വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും ആ​ന​പ്പാ​റ വാ​ർ​ഡ് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്ത​താ​ണ്. പാ​റേ​ക്കാ​ട്, മ​ണ്ണൂ​പ്പാ​ടം, ക​ള​ക്കു​ന്ന്, അ​ക​ന്പാ​ടം, പെ​രു​വ​ന്പാ​ടം എ​ന്നി​വ​യാ​ണ് ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ. അ​വ​ശേ​ഷി​ക്കു​ന്ന ഏ​ഴു വാ​ർ​ഡു​ക​ളാ​ണ് വ​നി​താ സം​വ​ര​ണ​ത്തി​ലു​ള്ള​ത്.