കോ​വി​ഡ് മ​ര​ണം: മൃ​ത​ദേ​ഹം കൊണ്ടുപോയ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞു
Tuesday, September 29, 2020 12:04 AM IST
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സ് പ​ള്ളി ഖ​ബ​ര്‍​സ്ഥാ​നി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത് വി​വാ​ദ​ത്തി​ൽ.
രാ​മ​നാ​ട്ടു​ക​ര ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ സ്പി​ന്നിം​ഗ് മി​ൽ പ്ര​ദേ​ശ​ത്ത് മ​രി​ച്ച വ​യോ​ധി​ക​യെ അ​വ​രു​ടെ മ​ഹ​ല്ലാ​യ രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചെ​മ്മ​ല്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍ സ്ഥാ​നി​ലേ​ക്ക് ചേ​ലേ​മ്പ്ര ഇ​ത്‌​ലാം കു​ന്ന് റോ​ഡി​ലു​ടെ കൊ​ണ്ട് പോ​കും വ​ഴി​യാ​ണ് ആം​ബു​ല​ൻ​സ് ത​ട​ഞ്ഞ​ത്. ഖ​ബ​ര്‍ സ്ഥാ​നി​ലേ​ക്കു​ള്ള വ​ഴി​യ​ല്ലി​തെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രെ ഇ​തു​വ​ഴി കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് പ്ര​ദേ​ശ​ത്തെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ ക​ല്ലു​ക​ള്‍ കൂ​ട്ടി​യി​ട്ടും മ​ര​ത്ത​ടി​വെ​ച്ചും റോ​ഡി​ല്‍ ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം സം​ഘ​ര്‍​ഷാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​യ​തോ​ടെ പോ​ലി​സെ​ത്തി ത​ട​സം സൃ​ഷ്ടി​ച്ച​വ​രെ അ​നു​ന​യി​പ്പി​ച്ച് മാ​റ്റി​യ​തി​നാ​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ ഒ​ഴി​വാ​യി. തു​ട​ർ​ന്ന് ആം​ബു​ല​ന്‍​സ് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു. ചേ​ലേ​മ്പ്ര​യി​ലെ വൈ​റ്റ്ഗാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്തു. ദേ​ശീ​യ​പാ​ത​യ്ക്ക​രി​കെ​യു​ള്ള പ​ള്ളി​യു​ടെ ഖ​ബ​ര്‍​സ്ഥാ​ന്‍ റോ​ഡ​രി​കി​ലെ കു​ന്നി​ന്‍ മു​ക​ളി​ലാ​യ​തി​നാ​ല്‍ മൃ​ത​ദേ​ഹം ഏ​റെ ചു​റ്റി​വേ​ണം ഖ​ബ​ര്‍​സ്ഥാ​നി​ലെ​ത്തി​ക്കാ​ന്‍.