ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളു​ടെ മ​ര​ണം: പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ പ​രാ​തി ന​ല്‍​കി
Tuesday, September 29, 2020 12:02 AM IST
മ​ല​പ്പു​റം: ആ​ശു​പ​ത്രി​ക​ള്‍ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ള്‍ മ​രി​ക്കു​ക​യും യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി.
സു​പ്ര​ഭാ​തം ദി​ന​പ​ത്രം ലേ​ഖ​ക​ന്‍ എ​ൻ.​സി. ഷ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഷ​രീ​ഫി​ന്‍റെ ഭാ​ര്യ ഷ​ഹ​ല ത​സ്‌​നി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്നും കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ന്‍ മു​ബാ​റ​ക്കും സെ​ക്ര​ട്ട​റി കെ.​പി.​എം. റി​യാ​സും അ​ഭ്യ​ര്‍​ഥി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ്, മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.