ന​ഗ​ര​ച​ത്വരം നി​ർ​മാ​ണ​മാ​രം​ഭി​ച്ചു
Saturday, September 26, 2020 11:34 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ട​ണ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ടൗ​ണ്‍ സ്ക്വ​യ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ത്ത​ന​ത്തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​തോ​ടെ തു​ട​ക്കം കു​റി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ ഓ​ഫീ​സ് നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് സാം​സ്കാ​രി​ക ന​ഗ​ര ച​തു​രം എ​ന്ന പേ​രി​ൽ ടൗ​ണ്‍ സ്ക്വ​യ​ർ നി​ർ​മി​ക്കു​ന്ന​ത്. ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മ​ത​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും, ഒ​ഴി​വു സ​മ​യ​ങ്ങ​ൾ ചി​ല​വി​ടാ​നും ഉ​ത​കു​ന്ന രൂ​പ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഒ​രു പൊ​തു ഇ​ടം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടൗ​ണ്‍ സ്ക്വ​യ​ർ നി​ർ​മി​ക്കു​ന്ന​ത്

പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് 1988ലാ​ണ് ഈ ​സ്ഥ​ലം വാ​ങ്ങി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.​ന​ഗ​ര​സ​ഭ​യാ​യി വ​ള​ർ​ന്ന ശേ​ഷം ഓ​ഫീ​സ് ബ​ഹു​ജ​ന​ങ്ങ​ളെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​തെ വ​ന്ന​പ്പോ​ളാ​ണ് മ​ന​ഴി ബ​സ് സ്റ്റാ​ന്‍റി​ലെ വി​ശാ​ല​മാ​യ സൗ​ക​ര്യ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ ഓ​ഫീ​സ് മാ​റ്റി​യ​ത്. പ​ഴ​യ ഓ​ഫീ​സ് പൊ​ളി​ച്ചു​മാ​റ്റ​ൽ ഇ​പ്പോ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ന​വീ​ന രീ​തി​യി​ലു​ള്ള ചു​റ്റു​മ​തി​ൽ, ഗേ​റ്റ് എ​ന്നി​വ​യും, പൊ​തു പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​ള്ള വി​ശാ​ല​മാ​യ സ്റ്റേ​ജ്, ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട പാ​കി​യ യാ​ർ​ഡ്, യാ​ർ​ഡി​നു ന​ടു​വി​ലാ​യി പു​ൽ​മേ​ട്, യാ​ർ​ഡി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ൽ പു​തി​യ ബ​സ് സ്റ്റാ​ന്‍റി​ലേ​ക്കു​ള്ള റോ​ഡി​നോ​ട് ചേ​ർ​ന്ന് ബു​ക്ക്സ്റ്റാ​ൾ, സ്റ്റേ​ഷ​ന​റി, സ്നാ​ക്സ്, ചാ​യ എ​ന്നി​വ ല​ഭി​ക്കു​ന്ന 10 കി​യോ സ്കു​ക​ൾ, മ​തി​ലി​നോ​ട് ചേ​ർ​ന്ന് വി​ശ്ര​മ ഇ​രി​പ്പി​ട​ങ്ങ​ൾ, ടോ​യ് ലെറ്റ് എ​ന്നി​വ സ​ജ്ജ​മാ​ക്കി​യ​താ​ണ് 50 സെ​ന്‍റ് വ​രു​ന്ന ടൗ​ണ്‍ സ്ക്വ​യ​ർ. പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും മ​റ്റും കു​റ​ഞ്ഞ വാ​ട​ക ഈ​ടാ​ക്കി​യാ​ണ് ടൗ​ണ്‍ സ്ക്വ​യ​ർ ന​ൽ​കു​ക. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ക​സേ​ര തു​ട​ങ്ങി​യ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ടൗ​ണ്‍​സ് ക്വ​യ​റി​ൽ ഒ​രു​ക്കും.

അ​ര​ങ്ങേ​റ്റ​വും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ബ​ഹു​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കു​വാ​നാ​യി പ്ര​ദ​ർ​ശ​ന​പ​ര​മാ​യി പൊ​തു പ​രി​പാ​ടി​ക​ളു​ടെ ബു​ക്കി​ങ്ങി​ല്ലാ​ത്ത എ​ല്ലാ ദി​വ​സ​വും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് ന​ട​ത്താ​നു​ള്ള അ​നു​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.

ഇ​തു വ​ഴി എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ക​ലാ​പ​രി​പാ​ടി​ക​ളൊ​രു​ക്കു​ന്ന പ​ട്ട​ണ​ത്തി​ലെ പൊ​തു ഇ​ട​മാ​ക്കി മാ​റ്റു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം. ച​ട​ങ്ങി​ൽ കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, താ​മ​ര​ത്ത് ഉ​സ്മാ​ൻ, എ.​ര​തി, പി.​ടി.​ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്, എ​സ്.​അ​ബ്ദുൾ സ​ജീം, സി.​പി.​ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.