ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കാ​ഴ്ച പ​രി​ശോ​ധ​നാ സം​വി​ധാ​നം
Saturday, September 26, 2020 11:34 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ട കാ​ഴ്ച പ​രി​ശോ​ധ​ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ടി. ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ഴ്ച പ​രി​ശോ​ധ​ന വി​ഭാ​ഗം അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. ഇ​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ന​ൽ​കി​യി​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ 36 ഓ​ളം ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഉ​ള്ള ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​യാ​ണ്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ ആ​റാം തീ​യ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും്.

അ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് സൗ​മ്യ കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി. ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​അ​നൂ​പ്, ആ​രോ​ഗ്യ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ പ്ര​മീ​ള, വാ​ർ​ഡം​ഗം പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​രു​ണ്‍​കു​മാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് വ​ഹീ​ദ റ​ഹ്മാ​ൻ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് ആ​ട്ടീ​രി, കാ​പ്പാ​ട് റ​സാ​ക്ക്, അ​ല​വി കൈ​പ്പ​ള്ളി എന്നിവർ പ്ര​സം​ഗി​ച്ചു.