വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Saturday, September 26, 2020 11:33 PM IST
ക​രു​വാ​ര​ക്കു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് .പ​ത്താം ക്ലാ​സി​നു ശേ​ഷം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ചേ​ർ​ന്ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​വു​ന്ന​ത്.

താ​മ​സ​സ്ഥ​ല​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ല​ഭ്യ​മാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള സ്വാ​ശ്ര​യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കു​ന്ന​ത്. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നോ മ​റ്റോ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക​ൾ സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലും അ​ർ​ഹ​മാ​യ സീ​റ്റ് ല​ഭ്യ​മാ​വാ​ത്ത​തു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ​ക്ക് സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചേ​രേ​ണ്ടി വ​ന്ന​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ കൂ​ടി​യാ​യ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭ്യ​മാ​വാ​ത്ത തു​ട​ർ​ന്ന് പ​ട്ടി​ക​വ​ർ​ഗ ജി​ല്ലാ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ ,എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഉ​ത്ത​ര​മു​ള്ളൂ എ​ന്നാ​ണ​ത്രേ മ​റു​പ​ടി പ​റ​ഞ്ഞ​ത്. മറ്റു ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി, വ​കു​പ്പ് മ​ന്ത്രി, തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.