കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഇ​ല്ല, യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Saturday, September 26, 2020 11:33 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് ടെ​ർ​മി​ന​ൽ പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കം​ഫ​ർ​ട് സ്റ്റേ​ഷ​ൻ ഏ​റെ​ക്കാ​ല​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​ത് യാ​ത്ര​ക്കാ​രെ​യും ബ​സ് ജീ​വ​ന​ക്കാ​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തു​ക​യാ​ണ്.​

പ​ഴ​യ ബ​സ് സ്റ്റാ​ന്‍റി​ലും സ്ഥി​തി വി​ഭി​ന്ന​മാ​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം മാ​നി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കം​ഫ​ർ​ട് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കം​ഫ​ർ​ട് സ്റ്റേ​ഷ​നി​ല്ലാ​ത്ത​ത് ഏ​റെ ബാ​ധി​ച്ച​ത് സ്ത്രീ​ക​ളെ​യാ​ണ്.പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന വി​സ​ർ​ജ്യം സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ര​ന്നൊ​ഴു​കു​ക​യാ​ണ്. ഇ​തു​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ത​ങ്ങ​ളെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​ഫി​റോ​സ് ബാ​ബു പ​റ​ഞ്ഞു.