നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബിന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 26, 2020 11:33 PM IST
നി​ല​ന്പൂ​ർ: മാ​ധ്യ​മ സ്വ​ത​ന്ത്ര്യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​ൽ നി​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന് നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബ്ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​ന്പൂ​രി​ലെ പ​ഴ​യ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബ്ബ് പ്ര​വ​ർ​ത്തി​ക്കു​ക. ന​വീ​ക​രി​ച്ച പ്ര​സ്ക്ല​ബ്ബ് ഉ​ദ്ഘാ​ട​നം ന​ഗ​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി അ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ യു​വ സം​ര​ഭ​ക​രാ​യ നി​ഷാ​ദ് കി​ളി​യി​ടു​ക്കി​ൽ, ക്ലാ​സി​ക് ബി​സി​ന​സ് ഗ്രൂ​പ്പ്, ഇ​ഷാ​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ഫ്സ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ, ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ വി​ശാ​രി​യി​ൽ, മു​ജീ​ബ് ദേ​വ​ശ്ശേ​രി, എ​സ് വൈഎ​സ്. നി​ല​ന്പൂ​ർ സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ, നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ, പ്ര​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സി.​ജ​മാ​ൽ, സു​രേ​ഷ് മോ​ഹ​ൻ, കെ.​സ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ഞ്ജു തോ​മ​സ്, കാ​ന​ഡ​യി​ലെ കോ​ള​ജി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന സൗ​ര​വ് കെ.​മോ​ഹ​ൻ, ആ​ദ്യ​കാ​ല പ്ര​സ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​അ​ബ്ദു​ൽ വ​ഹാ​ബ്, ര​വി നി​ല​ന്പൂ​ർ എ​ന്നി​വ​ർ​ക്ക് പ്ര​സ് ക്ല​ബ്ബി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി.