ലൈസൻസ് ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ക്കീ​തു​മാ​യി എ​എ​സ്പി
Saturday, September 26, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്രോ​ളിം​ഗി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ലൂ​ടെ മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി ഹേ​മ​ല​ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ശ​ക്ത​മാ​യി താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു.

ലൈ​സെ​ൻ​സ് ഇ​ല്ലാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ വി​ട്ടു കൊ​ടു​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും എ​എ​സ്പി അ​റി​യി​ച്ചു.