സെ​റ്റോ​ മോ​ച​ന മു​ന്നേ​റ്റ സ​ദ​സ് 30ന്
Saturday, September 26, 2020 11:33 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​രാ​ർ ക​ണ്‍​സ​ൽ​ട്ട​ൻ​സി നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പി​എ​സ്‌​സി​യെ നോ​ക്കു കു​ത്തി​യാ​ക്കു​ന്ന സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കു​ക, അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​നും അ​തു​വ​ഴി ജീ​വ​ന​ക്കാ​ര​ന്‍റെ ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന തസ്തി​ക​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്തു​ക തു​ട​ങ്ങി 19 ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ പ​തി​നാ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ 30ന് ​സെ​റ്റോ ന​ട​ത്തു​ന്ന മോ​ച​ന മു​ന്നേ​റ്റ സ​ദ​സ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ആ​റു​കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​തം ന​ട​ത്താ​ൻ സെ​റ്റോ താ​ലൂ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ വെ​ബ് സെ​മി​നാ​ർ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗം സെ​റ്റോ ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​വി​ഷ്ണു​ദാ​സ് ഉ​ൽ​ഘാ​ട​നം ചെ​യ്തു. സെ​റ്റോ താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ മോ​ഹ​ന​ൻ പ​ടി​ഞ്ഞാ​റ്റും​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.