കോ​വി​ഡ് വ്യാ​പ​നം: ക​രു​വാ​ര​കു​ണ്ടി​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടാ​ക്കി
Saturday, September 26, 2020 11:33 PM IST
ക​രു​വാ​ര​കു​ണ്ട്: ര​ണ്ടു ദി​വ​സ​മാ​യി കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ക​രു​വാ​ര​കു​ണ്ടി​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ ഹോ​ട്സ്പോ​ട്ടാ​ക്കി. തു​രു​ന്പോ​ട, ത​രി​ശ്, ചു​ള്ളി​യോ​ട് വാ​ർ​ഡു​ക​ളെ​യാ​ണ് ശ​നി​യാ​ഴ്ച മു​ത​ൽ ഹോ​ട്സ്പോ​ട്ടാ​ക്കി​യ​ത്.
തു​രു​ന്പോ​ട​യി​ൽ മാ​ത്രം 18 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി വ​ന്ന​ത്.​ചു​ള്ളി​യോ​ട് ഭാ​ഗ​ത്ത് ആ​റ് പേ​ർ​ക്കു​മു​ണ്ടാ​യി.​
ത​രി​ശി​ൽ പോ​സി​റ്റീ​വി​ല്ലെ​ങ്കി​ലും തു​രു​ന്പോ​ട​യി​ലെ ക​ന​ത്ത വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഹോ​ട്സ്പോ​ട്ടി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച 32,വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും നാ​ലു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സി​റ്റീ​വു​ക​ളു​ണ്ടാ​യ​ത്.​ഇ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ 15 പേ​രാ​ണു​ള്ള​ത്.​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​കെ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വ​രെ നി​യ​ന്ത്ര​ണം നി​ല​വി​ലു​ണ്ട്. ക​ക്ക​റ,പു​ൽ​വെ​ട്ട,ക​രു​വാ​ര​കു​ണ്ട് വാ​ർ​ഡു​ക​ളെ ക​ഴി​ഞ്ഞ ആ​ഴ്ച ഹോ​ട്സ്പോ​ട്ടാ​ക്കി​യി​രു​ന്നു