റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 26, 2020 11:30 PM IST
മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​ടി​ഞ്ഞാ​ക്ക​ര കു​ള​ന്പ് കാ​ർ​ത്ത​ല റോ​ഡ് പ്രൊ​ഫ.ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ​യു​ടെ 2018-19 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ.​റു​ഫീ​ന അ​ധ്യ​ക്ഷ​യാ​യി.