പാ​ർ​ട്ടി​യി​ൽ നി​ന്ന് രാജിവയ്ക്കുന്നുവെന്ന് സി​പി​ഐ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി
Saturday, September 26, 2020 11:30 PM IST
നി​ല​ന്പൂ​ർ: സി​പി​ഐ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ഏ​രി​യാ, മ​ണ്ഡ​ലം ക​മ്മി​റ്റി അം​വു​മാ​യ പി. ​പാ​ർ​ത്ഥ​സാ​ര​ഥി പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കു​ന്ന​താ​യി നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പാ​ർ​ട്ടി ന​ൽ​കി​യ സ്ഥാ​ന​ങ്ങ​ളെ​ല്ലാം രാ​ജി​വെ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ സി​പി​ഐ. സു​നീ​ർ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പൊ​ന്നാ​നി​യി​ലും ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ത്തും പാ​ർ​ട്ടി​യി​ൽ പ്ര​തി​ക​രി​ക്കാ​നാ​വാ​തെ പ​ല​രും ഇ​ത്ത​ര​ത്തി​ൽ രാ​ജി​വെ​ച്ച​താ​യി പാ​ർ​ത്ഥ​സാ​ര​ഥി പ​റ​ഞ്ഞു. നി​ല​ന്പൂ​രി​ൽ പാ​ർ​ട്ടി​യു​ടെ ന​ഗ​ര​സ​ഭാം​ഗം അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത് അ​ഞ്ചു​ദി​വ​സം ജ​യി​ലി​ൽ കി​ട​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​യാ​ൾ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും പ​ങ്കു​ള്ള​താ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ആ​രോ​പ​ണം.

പാ​ർ​ട്ടി വി​ടു​ന്ന ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ൻ​സി ജോ​സ​ഫ് എം​എ​ൽ​എയു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് പാ​ർ​ത്ഥ​സാ​ര​ഥി പ​റ​ഞ്ഞു. പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ, ബ്രാ​ഞ്ച്, ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 100 ലേ​റെ പേ​ർ ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​കും. അ​ടു​ത്ത ദി​വ​സം ത​ന്നെ നി​ല​ന്പൂ​രി​ൽ വി​പു​ല​മാ​യ ക​ണ്‍​വെ​ൻ​ഷ​ൻ വി​ളി​ച്ച് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. അ​ഴി​മ​തി​ക്കാ​ര​നാ​യ പി.​എം.​ബ​ഷീ​റി​നെ പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ർ​ത്ഥ​സാ​ര​ഥി പ​റ​ഞ്ഞു.