ജ​ന​മൈ​ത്രി പോ​ലി​സ് ര​ക്ത​ദാ​ന ക്യാ​ന്പ്
Saturday, September 26, 2020 11:30 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് എ​ട​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി എ​ട​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ ര​ക്തം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മ​ട​ക്കം അ​ൻ​പ​ത് പേ​ർ ര​ക്തം ദാ​നം ചെ​യ്തു.

കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ര​ക്ത​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ട​ക്ക​ര ജ​ന​മൈ​ത്രി പോ​ലി​സ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. എ​ട​ക്ക​ര​യി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ന്‍റെ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട് എ​ട​ക്ക​ര​യി​ലും, വ​ഴി​ക്ക​ട​വി​ലും ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ ന​ട​ത്താ​ൻ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​യ്യാ​റാ​യി​ട്ടു​ണ്ട്. എ​എ​സ്ഐ സ​തീ​ശ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ണ്‍, സാ​ജ​ൻ, നി​ഷാ​ദ്, അ​ജീ​ഷ്, ര​തീ​ഷ്, പ്ര​ബീ​ഷ്, അ​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.