വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് എംഎ​ൽഎ​യും യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജ​ന​റൽ സെ​ക്ര​ട്ട​റി​യും മാ​പ്പു പ​റ​യ​ണം: കു​സോ
Friday, September 25, 2020 11:25 PM IST
നി​ല​ന്പൂ​ർ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​നെ​തി​രെ ഫെ​യ്സ്ബു​ക്കി​ൽ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ളോ​യീ​സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച 10 മ​ണി​ക്ക​കം തെ​റ്റു​പ​റ്റി​യെ​ന്ന് പ​റ​ഞ്ഞ് പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​ത്ത പ​ക്ഷം എം​എ​ൽ​എ​ക്കും യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ന്പാ​ടു​ള്ള പ്ര​ള​യ ബാ​ധി​ത കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കാ​ലി​ക്ക​‌ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വീ​ട് നി​ർ​മി​ച്ചു​വെ​ന്നാ​ണ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​നും വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു.
സി​യു​എ​സ്ഒ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ കു​മാ​ർ, കു​സോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ഷ്കു​മാ​ർ, വീ​ട് നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ​ഫ.്മ​നോ​ജ്, മ​ന്പാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, വീ​ട്ടു​ട​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.