എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട നി​ർ​മാണം പൂ​ർ​ത്തി​യാ​യി
Friday, September 25, 2020 11:25 PM IST
മ​ങ്ക​ട: മ​ങ്ക​ട ഗ​വ.​കോ​ള​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഇ​നി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നാ​കും. കൊ​ള​ത്തൂ​രി​ലെ ജ​വാ​ഹി​റു​ൽ ഉ​ലൂം മ​ദ്ര​സ​യി​ൽ നി​ന്നും കൊ​ള​ത്തൂ​ർ പു​ന്ന​ക്കാ​ട്ടി​ലെ കോ​ള​ജ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫീ​സ് സൗ​ക​ര്യ​വും മ​റ്റും മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു കോ​ള​ജെ​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു
2013 ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മ​ങ്ക​ട​ക്ക് സ്വ​ന്ത​മാ​യി ഒ​രു കോ​ള​ജെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​യ​ത്. ഏ​ഴ് കോ​ഴ്സു​ക​ളോ​ട് കൂ​ടി കോ​ള​ജ് ആ​രം​ഭി​ക്കാ​നാ​യി​യെ​ന്ന​ത് ത​ന്നെ​യാ​ണ് മ​ങ്ക​ട​യു​ടെ പ്ര​ധാ​ന നേ​ട്ടം ഇ​ത് കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി. എം.​ടി.​സ​ലീ​ന ടീ​ച്ച​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്താ​ണ് പു​ന്ന​ക്കാ​ട് 5.79 ഏ​ക്ക​ർ സ്ഥ​ലം കോ​ളേ​ജി​ന് വേ​ണ്ടി ക​ണ്ടെ​ത്തു​ന്ന​ത്.