കാ​ഞ്ഞി​ര​ക്കു​ന്ന് കോ​ള​നി​യി​ൽ സാം​സ്കാ​രി​ക​കേ​ന്ദ്രം ഒ​രു​ങ്ങി
Wednesday, September 23, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ സ​മ്പൂ​ർ​ണ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കു​ന്ന് കോ​ള​നി​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്രം ഒ​രു​ങ്ങി.​ സ​ഖാ​വ് മൂ​സ​ക്കു​ട്ടി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2000 ത്തി​ൽ ജൂ​ബി​ലി റോ​ഡ് പു​റം​പോ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന 32 കു​ടും​ബ​ങ്ങ​ളെ വീ​ടു​വ​ച്ച് പു​ന​ര​ധി​വ​സി​പ്പി​ച്ച​തും 16 അ​ഗ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് മി​നി ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ച്ചു ന​ൽ​കി​യ​തും മൂ​ന്ന് ഏ​ക്ക​ർ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ഞ്ഞി​ര​ക്കു​ന്നി​ലാ​ണ്. വാ​യ​ന​ശാ​ല, ക​ലാ​കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ൾ, സാം​സ്കാ​രി​ക ക​ലാ​കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്രം എ​ന്നി​ങ്ങ​നെ കോ​ള​നി നി​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക കേ​ന്ദ്രം എ​ന്ന നി​ല​യി​ലാ​ണ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ വി​ഭാ​വ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ജം​ന ബി​ന്ദ്, ഷ​ഫീ​ന ടീ​ച്ച​ർ, മു​ൻ കൗ​ൺ​സി​ല​ർ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, നി​യാ​സ്, അ​ബ്ദു​റ​ഹ് മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.