പട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നതായി പരാതി
Wednesday, September 23, 2020 11:22 PM IST
എ​ട​ക്ക​ര: കാ​ല​ങ്ങ​ളാ​യി അ​ധി​വ​സി​ക്കു​ന്ന ഭൂ​മി​യു​ടെ മേ​ല്‍ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച്് സ്വ​കാ​ര്യ വ്യ​ക്തി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വ​ന്നെ് കേ​ര​ള ദ​ളി​ത് ഫോ​റം, ആ​ദി​വാ​സി ഐ​ക്യ​വേ​ദി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ന​ത്തി​ല്‍ ആരേപിച്ചു.

വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത വെ​ണ്ടേ​ക്കും​പൊ​ട്ടി കോ​ള​നി​യി​ലെ പ​ട്ടി​ക​ജാ​തി , പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്കു നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ വ്യ​ക്തിയുടെ പീ​ഡ​ന​ം. വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ള​നി​ക്കാ​ര്‍ താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​മി​യു​ടെ നി​കു​തി​യ​ട​ക്കു​ന്ന​തും ഭൂ​മി​യു​ടെ മേ​ലു​ള്ള ഉ​ട​മ​സ്ഥാ​വ​കാ​ശ​വും ത​നി​ക്കാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. പ​ന്ത്ര​ണ്ട് പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളും, പ​തി​ന​ഞ്ച് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​മാ​ണ് ഈ ​കോ​ള​നി ഭൂ​മി​യി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം 25ന് ​ഭൂ​മി​യു​ടെ മേ​ല്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന വ്യ​ക്തി സ്വ​കാ​ര്യ ക​മ്പ​നി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​നു​വാ​ദ​മി​ല്ലാ​തെ കോ​ള​നി​ഭൂ​മി അ​ള​ക്കു​ക​യും കോ​ള​നി​ക്കാ​രെ ഭീ​ഷ​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് കോ​ള​നി​യി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ന്റെ ശ്മ​ശാ​ന​ഭൂ​മി ക​യ്യേ​റു​ക​യും മ​രു​ത്, തേ​ക്ക് തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു വി​ല്‍​ക്കു​ക​യും ചെ​യ്തു. വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രെ പ്ര​തി​ക​ളാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പൊ​ലീ​സ് സ്വീ​ക​രി​ച്ച​ത്. നി​ല​മ്പൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും താ​മ​സി​ക്കു​ന്ന കോ​ള​നി ഭൂ​മി​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് അ​ടി​യ​ന്തി​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള ദ​ളി​ത് ഫോ​റം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് മ​രു​ത, ജി​ല്ലാ പ്ര​സി​ഡ​ന്റ് സു​രേ​ഷ് മ​രു​ത, കേ​ര​ള ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എം.​ആ​ര്‍ ചി​ത്ര, സു​രേ​ഷ് മ​രു​ത തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.