തെ​രു​വുക​ച്ച​വ​ട​ക്കാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ല്കാ​ൻ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ
Wednesday, September 23, 2020 12:17 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വുക​ച്ച​വ​ട​ക്കാ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ന​ല്കു​ന്ന​തി​നു​മാ​യി ക​ച്ച​വ​ട​ക്കാ​ർ​ക്ക് തെ​രു​വ് ക​ച്ച​വ​ട ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ. 2014 ലെ ​തെ​രു​വ് ക​ച്ച​വ​ട നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​കൃ​ത​മാ​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യ ടൗ​ണ്‍ വെ​ൻ​ഡി​ങ് ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ന​ഗ​ര​ത്തി​ലെ അം​ഗീ​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്കാ​ണ് ലൈ​സ​ൻ​സ് ന​ൽ​കു​ക. ഇ​തി​നു പു​റ​മെ ക​ച്ച​വ​ട​ങ്ങ​ൾ ന​ഗ​ര​സ​ഭാ നി​ർ​ദ്ദേ​ശി​ക്കു​ന്ന മാ​തൃ​ക​യി​ലേ​ക്കു​ള്ള ഉ​ന്തു​വ​ണ്ടി​ക​ളി​ലേ​ക്ക് മാ​റാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തും, സ​ർ​ക്കാ​ർ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​തു​മാ​യ തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് ഒ​ക്ടോ​ബ​ർ 20 നു ​മു​ൻ​പാ​യി മാ​റാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. തെ​രു​വ് ക​ച്ച​വ​ട നി​യ​മാ​വ​ലി​യു​ടെ ക​ര​ടി​ന് ക​മ്മി​റ്റി ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി.
തെ​രു​വ് ക​ച്ച​വ​ട​ത്തി​നു ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി സ്ഥ​ലം പ​ത്തു അ​ടി നീ​ള​വും നാ​ല് അ​ടി വീ​തി​യും ആ​യി​രി​ക്കും. വെ​ൻ​ഡി​ങ് ഫീ​സ്, ലൈ​സ​ൻ​സ് ഫീ​സ്,വാ​ർ​ഷി​ക ഫീ​സ്, വി​വി​ധ പി​ഴ തു​ക​ക​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചും ക​മ്മി​റ്റി തീ​രു​മാ​നം എ​ടു​ത്തു.
പു​തി​യ തെ​രു​വ് ക​ച്ച​വ​ട അ​പേ​ക്ഷ​ക​ൾ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചു. ദേ​ശി​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ (എ​ൻ​യു​എ​ൽ​എം) ഭാ​ഗ​മാ​യി ആ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​ഹം​സ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭാം​ഗം ഗി​രീ​ഷ് മോ​ളൂ​ർ​മ​ഠ​ത്തി​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​ഫി​റോ​സ് ഖാ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, വ​നം വ​കു​പ്പി​ന്‍റെ പ്ര​തി​നി​ധി, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​നീ​യ​ർ, പി.​ഡ​ബ്ല്യു​ഡി. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, വി​വി​ധ തെ​രു​വ് ക​ച്ച​വ​ട സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, എ​ൻ​യു​എ​ൽ​എം. മാ​നേ​ജ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.