യു​വ​ജ​നപ​ക്ഷം ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, September 23, 2020 12:17 AM IST
മ​ല​പ്പു​റം: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തു​ക​യും കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. മാ​ർ​ച്ച് ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ​ലാ​ഹു​ദ്ദീ​ൻ കൊ​ട്ടേ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ ക​ള്ള​ക്ക​ട​ത്തു​കാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്പോ​ൾ അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കേ​ന്ദ്ര അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ണ്ട​തി​നാ​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി വെ​ക്കു​ക​യാ​ണ് ധാ​ർ​മി​ക​തയെ​ന്ന് യു​വ​ജ​ന പക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​എ.​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ​റ​ഞ്ഞു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​ക്കു​ട്ട​ൻ പൊ​ടി​യാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​നീ​ഷ് കോ​ങ്ങ​മ​ല, നാ​ഗേ​രി മു​ജീ​ബ്റ​ഹ്മാ​ൻ, ദേ​വ​ദാ​സ് മൂ​ന്നി​യൂ​ർ, ബ​ഷീ​ർ വേ​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.