ഗ്രാ​മീ​ണ ബാ​ങ്കി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ സ​മ​രം
Wednesday, September 23, 2020 12:16 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഞെ​ട്ടി​ക്കു​ളം ഗ്രാ​മീ​ണ ബാ​ങ്കി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പോ​ത്തു​ക​ല്ല് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക് അ​ധി​കാ​രി​ക​ളു​ടെ ധി​ക്കാ​രം അ​വ​സാ​നി​പ്പി​ക്കു​ക, കോ​വി​ഡ് കാ​ല​ത്തെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. പോ​ത്തു​ക​ല്ല് അ​ങ്ങാ​ടി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ഞെ​ട്ടി​ക്കു​ളം ഗ്രാ​മീ​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ഉ​ദ്ഘാ​ട​നം ഡി​വൈ​എ​ഫ്ഐ മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഷെ​ബീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി​.പ്ര​ജീ​ഷ് അ​ധ്യ​ക്ഷ​നാ​യി.