വ്യ​ത്യ​സ്ത പ​ദ്ധ​തി​യു​മാ​യി തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത്: തെ​ങ്ങി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ തൈ ​ന​ട്ടു കൊ​ടു​ക്കും
Wednesday, September 23, 2020 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങി​ല്ലാ​ത്ത മു​ഴു​വ​ൻ വീ​ടു​ക​ളി​ലും തെ​ങ്ങി​ൻ തൈ ​ന​ട്ടു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ളി​കേ​ര​വി​ത്ത് ഉ​ൽ​പാ​ദ​ന ന​ഴ്സ​റി തു​ട​ങ്ങി.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ന​ഴ്സ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ജ​നോ​പ​കാ​ര​മാ​ക്കി മാ​റ്റു​ന്ന​ തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് വീ​ണ്ടും വ്യ​ത്യ​സ്ഥ പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ങ്ങി​ല്ലാ​ത്ത മു​ഴു​വ​ൻ വീ​ടു​ക​ളി​ലേ​ക്കും തൈ​ക​ൾ ന​ട്ടു കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ക​ര​ക്കു​ള​ത്തെ ന​ഴ്സ​റി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ത്യു​ൽ​പ്പാ​ദ​ന​ശേ​ഷി​യു​ള്ള 4000 നാ​ളി​കേ​ര​ വി​ത്താ​ണ് ത​യാ​റാ​ക്കു​ന്ന​ത്.
3.8 ല​ക്ഷം രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ നാ​ലാ​യി​രം തൈ​ക​ൾ കൂ​ടി ഉ​ൽ​പ്പാ​ദി​പ്പി​ച്ച് അ​ത് വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​പി​ടി​പ്പി​ക്കും.
കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നാ​ളി​കേ​രം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ഇ​ത്ര​യേ​റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ജി​ല്ല​യി​ലെ ത​ന്നെ ഏ​ക പ​ഞ്ചാ​യ​ത്താ​ണ് തു​വ്വൂ​ർ.
ന​ഴ്സ​റി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എം.​ഷെ​ഫീ​ഖ്, തൊ​ഴി​ലു​റ​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ ടി. ​അ​ജ്നോ​സ്, ഓ​വ​ർ​സി​യ​ർ അ​ബു സാ​ലി തൊ​ടി​യ പു​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.