പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ജ​ഡം
Wednesday, September 23, 2020 12:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ആ​ഢ്യ​ൻ​പാ​റ​യി​ലെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കാ​ട്ടാ​ന കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ ആ​ഡ്യ​ൻ​പാ​റ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​ന് സ​മീ​പം പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് ഒ​രു മാ​സം പ്രാ​യം തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന കു​ട്ടി​യു​ടെ ജ​ഡം കി​ട​ക്കു​ന്ന​ത്.
ആ​ളു​ക​ൾ​ക്ക് ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച്ച അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന കു​ട്ടി​യു​ടെ ജ​ഡം പു​റ​ത്ത് എ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്ക​രി​ക്കു​മെ​ന്ന് അ​ക​ന്പാ​ടം ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പി.​എ​ൻ.​സ​ജീ​വ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ കാ​ട്ടാ​ന കു​ട്ടി അ​ക​പ്പെ​ട്ട​താ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് ക​രു​തു​ന്ന​ത്.