യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്
Wednesday, September 23, 2020 12:16 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വേ​ട്ട​യാ​ടു​ന്ന പോ​ലീ​സ് ന​യം പി​ണ​റാ​യി വി​ജ​യ​ൻ തു​ട​രു​ന്ന​ത് സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​യ്. ഖു​റാ​ന്‍റെ മ​റ​വി​ൽ സ്വ​ർ​ണം ക​ട​ത്തി​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ട്ടു​ന്ന പി​ണ​റാ​യി ഇ.​പി.​ജ​യ​രാ​ജ​ന്‍റെ​യും എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റേയും രാ​ജി​ക്കാ​ര്യ​ത്തി​ൽ മ​റ്റൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ലൂ​ടെ ആ​ടി​നെ പ​ട്ടി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​പ്പു​റ​ത്ത് സ​മ​രം ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രെ മൃ​ഗീ​യ മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ട പോ​ലീ​സ് എ​ന്നും പി​ണ​റാ​യി കേ​ര​ളം ഭ​രി​ക്കി​ല്ലെ​ന്ന് ഓ​ർ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ജോ​യ് പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലി​സ് അ​ഴി​ച്ചു വി​ട്ട ഭീ​ക​ര ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ്ലാ​ഹ് കൂ​ട്ടി​ല​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ, ഷ​ഫീ​ഖ് കു​ള​ത്തൂ​ർ, സ​മ​ദ് മ​ങ്ക​ട, ശ​ശി​ന്ദ്ര​ൻ, കെ.​എ​സ്.​അ​നി​ഷ്, മൊ​യ്തു, ഫ​ർ​ഷി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.