ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ ആ​ധാ​ർ സേ​വ​നം
Monday, September 21, 2020 11:23 PM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​ൽ ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യ് ഒ​ക്ടോ​ബ​ർ 10, 11 ദി​വ​സ​ങ്ങ​ളി​ൽ സ്പെ​ഷ്യ​ൽ കൗ​ണ്ട​ർ തു​റ​ക്കും. പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യാ​ണ് ത​പാ​ൽ വ​കു​പ്പ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ്പെ​ഷ​ൽ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ക. പു​തി​യ ആ​ധാ​ർ എ​ടു​ക്ക​ൽ, തെ​റ്റ് തി​രു​ത്ത​ൽ തു​ട​ങ്ങി ആ​ധാ​ർ സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് കൊ​ണ്ടോ​ട്ടി പോ​സ്റ്റ് മാ​സ്റ്റ​ർ അ​റി​യി​ച്ചു.

ഹോ​മി​യോമരുന്ന് വി​ത​ര​ണം

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ഹോ​മി​യോ ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ർ ര​ണ്ടാം ഘ​ട്ടം വി​ത​ര​ണം ആ​രം​ഭി​ച്ചു. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ഴ്സെ​നി​ക്കം ആ​ൽ​ബം 30 മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം നാ​യ​ര​ങ്ങാ​ടി​യി​ൽ മെ​ന്പ​ർ മ​ജീ​ദ് പാ​ല​ക്ക​ൽ നി​ർ​വ​ഹി​ച്ചു.