അ​നു​മോ​ദ​ന സ​ദ​സ് ന​ട​ത്തി
Monday, September 21, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഉ​ജ്വ​ല​ബാ​ല്യം അ​വാ​ർ​ഡ് ജേ​താ​വ് ആ​ദി​ത് കൃ​ഷ്ണ ചെ​ന്പ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പു​സ്ത​ക​മാ​യ ഇം​ഗ്ലീ​ഷ് ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​മോ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
ഏ​ലം​കു​ളം ഇ​എം​എ​സ് സ്മാ​ര​ക സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​ദ​സ് പു​ക​സ ജി​ല്ലാ സെ​ക്ര​ട്ട​റി വേ​ണു പാ​ലു​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​ന ശ്രീ​വ​ത്സ​ൻ സ​മാ​ഹാ​ര​ത്തി​ലു​ള്ള ക​വി​ത​ക​ളെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി. വി.​ര​മേ​ശ​ൻ, വി.​പി.​വാ​സു​ദേ​വ​ൻ, എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എ.​അ​ജ​യ​കു​മാ​ർ,
ഗോ​വി​ന്ദ​പ്ര​സാ​ദ്, പി.​രാ​ജ​ഗോ​പാ​ല​ൻ,അ​ൻ​സാ​ർ കൊ​ള​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പി.​ജി.​സാ​ഗ​ര​ൻ സ്വാ​ഗ​ത​വും ദാ​മു സോ​ഡി​യാ​ക് ന​ന്ദി​യും​പ്ര​കാ​ശി​പ്പി​ച്ചു.
നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി.​മോ​ഹ​ൻ​കു​മാ​ർ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.