പു​ഴ​യോ​രം ഇ​ടി​ഞ്ഞു: നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ
Monday, September 21, 2020 11:21 PM IST
കാ​ളി​കാ​വ്: ക​ന​ത്ത മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ചാ​ഴി​യോ​ട് പു​ഴ​യു​ടെ ഓ​രം ഇ​ടി​ഞ്ഞ് പൂ​വ​ത്തി​ക്കു​ണ്ട് റോ​ഡ് ത​ക​ർ​ന്നു. മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന 15 കു​ടും​ബ​ങ്ങ​ൾ ക​ടു​ത്ത ഭീ​ഷ​ണി​യി​ലാ​യി. ചാ​ഴി​യോ​ട് വാ​ർ​ഡി​ലെ പൊ​യി​ൽ​പ്പ​ടി പു​വ്വ​ത്തി​ക്കു​ണ്ട് റോ​ഡ് ഗ​താ​ഗ​ത​വും ഇ​തോ​ടെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ലും പു​ഴ​യു​ടെ ഒ​ാരം ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ ഇ​ടി​ഞ്ഞ​തോ​ടെ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

പു​ഴ​യോ​ട് ചേ​ർ​ന്ന് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​ത്തു നി​ന്നും മാ​റി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യിട്ടു​ണ്ട്. പു​ഴ​യോ​ര​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റു വ​രെ മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം​വ​രെ റോ​ഡ് വി​ണ്ടി​രി​ക്കു​ക​യാ​ണ്. പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ന്‍റെ ഓ​രം ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച റ​വ​ന്യു അ​ധി​കാ​രി​ക​ൾ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ​മീ​പ​വാ​സി​ക​ളോ​ട് മാ​റി താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.