ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, September 20, 2020 11:45 PM IST
ക​രു​വാ​ര​കു​ണ്ട്: തു​വ്വൂ​ർ അ​ക്ക​ര​പ്പു​റ​ത്ത് ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. എ​ട​പ്പ​റ്റ കു​രി​ക്ക​ൾ യൂ​സ​ഫി​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​ൾ​പ്പ​ടെ എ​ട്ടു പേ​ർ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​റി​യു​ടെ ഒ​രു ഭാ​ഗ​ത്തെ ചു​മ​ർ ത​ക​ർ​ന്നു വീ​ണു. ഉ​ട​ൻ വീ​ട്ടി​ലു​ള്ള​വ​രെ​യെ​ല്ലാം വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തേ​ക്കോ​ടി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം പു​റ​ത്തി​റ​ങ്ങി സെ​ക്ക​ന്‍റു​ക​ൾ​ക്ക​കം വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണ​താ​യി യൂ​സ​ഫ് പ​റ​ഞ്ഞു.