കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ​ന​യം തി​രു​ത്ത​ണം: കി​സാ​ൻ കോ​ണ്‍​ഗ്ര​സ്
Sunday, September 20, 2020 11:44 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ​ഷി​ക ഉ​ല്പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ ബി​ൽ പാ​സാ​ക്കു​ന്ന​തോ​ടു​കൂ​ടി ക​ർ​ഷ​ക​രെ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ബി​ൽ പാ​സാ​കു​ന്ന​തോ​ടു​കൂ​ടി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കും ഈ​മേ​ഖ​ല​യി​ൽ കോ​ർ​പ്പേ​റേ​റ്റീ​വു​ക​ളു​ടെ ക​ട​ന്നു ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി·ാ​റി​യി​ല്ലെ​ങ്കി​ൽ പൊ​തു വി​പ​ണി ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും.

സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള ക​ർ​ഷ​ക​ർ കോ​ർ​പ്പ​റേ​റ്റു ഭീ​മ​ൻ​മാ​രു​ടെ പാ​ട്ട​ക​രാ​റു​കാ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ടി വ​രു​മെ​ന്നും സ​മീ​പ ഭാ​വി​യി​ൽ ക​ർ​ഷ​ക​ർ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് കോ​ർ​പ്പേ​റേ​റ്റു​ക​ൾ വി​ല നി​ശ്ച​യി​ച്ച് അ​വ​ർ വി​പ​ണി ക​യ്യ​ട​ക്കു​മെ​ന്നും കി​സാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടിക്കാ​ട്ടി.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഉ​പ്പു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ജ​ൻ, ഇ​ഷ്ര പ​ട്ടാ​ണി, മു​ഹ​മ്മ​ദ്, ജോ​ബി, ദി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.