പാ​ല​ത്തി​ൽ അ​ടി​ഞ്ഞ വ​ൻ​മ​ര​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ​സേ​ന നീ​ക്കം ചെ​യ്തു
Sunday, September 20, 2020 11:44 PM IST
എടക്കര: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ല​യോ​ര​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചെ​ത്തി​യ വ​ൻ മ​ര​ങ്ങ​ൾ ത​ട​ഞ്ഞ് ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള മു​ട്ടി​ക്ക​ട​വ്, മു​പ്പി​നി പാ​ല​ങ്ങ​ളി​ൽ അ​ടി​ഞ്ഞ വ·​ര​ങ്ങ​ളും പൊ​ന്ത​ക്കാ​ടു​ക​ളും നീ​ക്കം ചെ​യ്തു. നി​ല​ന്പൂ​ർ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും സി​വി​ൽ ഡി​ഫെ​ൻ​സ് വൊ​ള​ന്‍റി​യ​ർ​മാ​രും ചേ​ർ​ന്നാ​ണ് ഇ​വ മു​റി​ച്ചൊ​ഴി​വാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മ​ണി മ​ണി​മു​ത​ൽ നാ​ല​ര മ​ണി​വ​രെ പ്ര​വ​ർ​ത്തി​ച്ചാ​ണ് ര​ണ്ട് പാ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞ ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​ത്. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ പു​ന്ന​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യ വ·​ര​ങ്ങ​ൾ അ​ടി​ഞ്ഞ​തി​നാ​ൽ തു​ട​ർ​ച്ച​യാ​യി മ​റ്റു വ​സ്തു​ക്ക​ളും അ​ടി​ഞ്ഞു കൂ​ടി.

റെ​ഡ് അ​ല​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പാ​ല​ത്തി​ൽ എ​ത്തി​യ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് പെ​ട്ടെ​ന്നു​ള്ള ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ പാ​ല​ങ്ങ​ളി​ൽ

ഇ​ത്ത​രം മ​ര​ങ്ങ​ള​ടി​ഞ്ഞ് വ​ൻ തോ​തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​റെ ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​ക്കി​യ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വൻ മര​ങ്ങ​ൾ പു​ഴ​യി​ൽ നി​ന്ന് പൊ​ക്കി​യെ​ടു​ത്ത് ചെ​യി​ൻ സൊ ​ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി​യാ​ണ് ജ​ല​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ബാ​ബു​രാ​ജ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ സി.​കെ. ന​ന്ദ​കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം.​ഷി​ന്‍റു, വൈ.​പി. ഷ​റ​ഫു​ദ്ദീ​ൻ, വി.​സ​ലീം, ഐ.​അ​ബ്ദു​ള്ള, വി.​അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​രും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രാ​യ ബി​ബി​ൻ പോ​ൾ, ഷം​സു​ദ്ദീ​ൻ കൊ​ള​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​രും ചേ​ർ​ന്നാ​ണ് അ​ഞ്ചു മ​ണി​ക്കൂ​റി​ല​ധി​കം നേ​രം പ്ര​വ​ർ​ത്തി​ച്ച് പാ​ല​ത്തി​ല​ടി​ഞ്ഞ ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​ത്.