പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 20, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യി ബി​ജെ​പി, ബി​ഡി​ജെഎസ് പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മ​ത​ഗ്ര​ന്ഥ​ത്തെ മ​റ​യാ​ക്കി ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ മ​ന്ത്രി ഉ​ട​ൻ രാ​ജി​വെ​യ്ക്ക​ണ​മെ​ന്ന് ബിഡി​ജെഎസ് മ​ല​പ്പു​റം ജി​ല്ല സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് കോ​ട്ട​യ​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ച്ചു.

ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ.​സു​നി​ൽ, ബി​ഡി​ജെഎ​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​സു കോ​ത​റാ​യി​ൽ, സി.​പി.​മ​നോ​ജ്, കെ.​മു​ര​ളി​ധ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ, പ്ര​ദീ​പ ഏ​ലം​കു​ളം, ബി​ഡി​വൈ​എ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജീ​വ് പൂ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.