പി​റ​കോ​ട്ടെ​ടു​ത്ത മി​നി​ലോ​റി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Saturday, September 19, 2020 10:26 PM IST
പാ​ണ്ടി​ക്കാ​ട്: പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​നെ​ത്തി​യ മി​നി​ലോ​റി ത​ട്ടി വ​യോ​ധി​ക മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​റി​യാ​ട്ടി​ലെ പ​രേ​ത​നാ​യ ത​ത്ത​പൂ​ള ചാ​മി​യു​ടെ ഭാ​ര്യ കു​ഞ്ഞി​പ്പെ​ണ്ണ് (80) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് വാ​ഹ​നം തി​രി​ക്കു​ന്ന​തി​നാ​യി പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു വീ​ട്ടു​വ​ള​പ്പി​ൽ.
മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ജാ​ന​കി, പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ. മ​രു​മ​ക്ക​ൾ: ശാ​ന്ത, ശോ​ഭ​ന, ച​ന്ദ്രി​ക, ദാ​സ​ൻ.