തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തും
Friday, September 18, 2020 11:25 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജിത​പ്പെ​ടു​ത്താ​ൻ എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​ന്നാ​നി, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, പ​ര​പ്പ​ന​ങ്ങാ​ടി, താ​നൂ​ർ എ​ന്നീ ന​ഗ​ര​സ​ഭ​ക​ളി​ലെ​യും വെ​ട്ടം, മം​ഗ​ലം, പു​റ​ത്തൂ​ർ, പെ​രു​ന്പ​ട​പ്പ്, വെ​ളി​യ​ങ്കോ​ട്, വ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന​ത്.
വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​ത​നേ​താ​ക്ക·ാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്കും ക​ട​ലി​ൽ പോ​യി വ​രു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പെ​രു​ന്പ​ട​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം ആ​റ്റു​ണ്ണി ത​ങ്ങ​ൾ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ.​രാ​ജീ​വ്, ഡി.​ഡി.​പി ഇ.​രാ​ജ​ൻ, തി​രൂ​ർ ആ​ർ.​ഡി.​ഒ, പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.