ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മ​ന്ന്
Friday, September 18, 2020 11:23 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ ആ​രോ​ഗ്യ, പോ​ലീ​സ് അ​ധി​കാ​രി​ക​ളോ അ​റി​യാ​തെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടാ​യി ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച​ത്.
ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ൽ ക​രു​വാ​ര​കു​ണ്ടി​ൽ ഇ​ല്ല. മു​ൻ​പ് വ​നി​താ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ഴും ഇ​രി​ങ്ങാ​ട്ടി​രി സ​മൂ​ഹ വ്യാ​പ​നം ഭീ​തി നി​ല​നി​ന്ന​പ്പോ​ഴും പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.
ഹോ​ട്ട് സ്പോ​ട്ടാ​യി നാ​ല് വാ​ർ​ഡു​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്താ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രാ​ഞ്ഞി​രു​ന്നു. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യു​ള്ള ഹോ​ട്ട്സ്പോ​ട്ട് പ്ര​ഖ്യാ​പ​നം നാ​ട്ടു​കാ​രി​ൽ ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​പാ​രി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി.
തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത് കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ ഹോ​ട്ട്സ്പോ​ട്ട് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത​ത്രെ. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും അ​ധി​കൃ​ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​ട്ട്സ്പോ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ച്ച് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ​ക്കു​ണ്ടാ​വു​ന്ന പ്ര​യാ​സ​ങ്ങ​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മൂ​ഹ വ്യാ​പ​ന​വും രോ​ഗ വ്യാ​പ​ന​വും ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ പോ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.