ലോ​ക​മു​ള സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു
Friday, September 18, 2020 11:23 PM IST
നി​ല​ന്പൂ​ർ: വ​നം വ​കു​പ്പി​ന്‍റെ നേ​തൃത്വ​ത്തി​ൽ ലോ​ക​മു​ള സം​ര​ക്ഷ​ണ ദി​ന​മാ​ച​രി​ച്ചു. കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ്, സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം മ​ല​പ്പു​റം ഡി​വി​ഷ​ൻ, ചെ​ട്ടി​യാ​ൻ​കി​ണ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഫോ​റ​സ്ട്രി ക്ല​ബ്ബി​ന്‍റെ​യും ഹ​രി​ത സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക മു​ള സം​ര​ക്ഷ​ണ​ദി​നാ​ചാ​ര​ണ മാ​യി ആ​ച​രി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ഫോ​ട്ടോ ഷൂ​ട്ട് മ​ത്സ​രം, മു​ള ന​ട്ടു​പി​ടി​പ്പി​ക്ക​ൽ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.
ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം എ​സി​എ​ഫ്. വി.​പി.​ജ​യ​പ്ര​കാ​ശ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​എം.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ആ​ർ.​എ​സ്.​മു​ര​ളീ​ധ​ര​ൻ സ്കൂ​ൾ പ​രി​സ​ര​ത്ത് മു​ള​ക​ൾ വെ​ച്ച് പി​ടി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഷം​സു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക്ല​ബ് ക​ണ്‍​വീ​ന​ർ അ​സൈ​നാ​ർ എ​ട​രി​ക്കോ​ട്, മു​ബ​ഷി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.