യു​വാ​ക്ക​ളു​ടെ നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്
Friday, September 18, 2020 11:23 PM IST
നി​ല​ന്പൂ​ർ: രാ​മം​കു​ത്തു​ള്ള യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഹ​രി​ത​ത്തി​ന് കീ​ഴി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് വെ​ള​ളി​യാ​ഴ്ച ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, എ​ഴു​ത്തു​കാ​രി സി.​എ​ച്ച്. മാ​രി​യ​ത്ത് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ക​ര പ്ര​ദേ​ശ​ത്തും പാ​ട​ത്തു​മാ​യി ക​ഴി​ഞ്ഞ ജൂ​ലാ​യി​ൽ മ​ട്ട​ത്രി​വേ​ണി എ​ന്ന വി​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. നി​ല​ന്പൂ​ർ കൃ​ഷി ഭ​വ​ന്‍റേയും ന​ഗ​ര​സ​ഭ​യു​ടേ​യും പൂ​ർ​ണ പി​ന്തു​ണ​യു​മു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാം​ഗം പാ​ലോ​ളി മെ​ഹ​ബൂ​ബ്, കൂ​ട്ടാ​യ്മ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.