കീ​രം​കു​ണ്ട് പാ​ലം ന​വീ​ക​ര​ണം: സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു
Friday, September 18, 2020 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം-​പു​ഴ​ക്കാ​ട്ടി​രി ലി​ങ്ക് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും കൂ​ട്ടി​ല​ങ്ങാ​ടി, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ അ​ര നൂ​റ്റാ​ണ്ടു കാ​ല​ത്തെ പ​ഴ​ക്ക​മു​ള്ള കീ​രം​കു​ണ്ട് പാ​ലം വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന് 3.5 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​താ​യി ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ്ര​സ്തു​ത പാ​ലം ന​വീ​ക​ര​ണ​ത്തി​ന് എം​എ​ൽ​എ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ 20 ശ​ത​മാ​നം ഫ​ണ്ടാ​യ 60 ല​ക്ഷം വ​ക​യി​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 3.5 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ധ​ന​കാ​ര്യ വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തി​നാ​ൽ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.